X

നമ്പര്‍ സേവ് അല്ലെങ്കിലും വിളിക്കുന്ന ആളെ കണ്ടെത്താം;പുതിയ അപ്‌ഡേറ്റുമായി ട്രായി

ഫോണ്‍ വിളിയില്‍ ഇനി ഒളിച്ചുകളിയും ഉടായിപ്പുമൊന്നും നടക്കില്ല. നമ്പര്‍ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാര്‍ഥ പേര് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ സെറ്റിങ്‌സ് ഉടനെയുണ്ടാകും.പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോള്‍ വരുമ്‌ബോള്‍ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന വരിക്കാരുടെ കെവൈസി റെക്കോര്‍ഡ് അനുസരിച്ചായിരിക്കും കോള്‍ വരുമ്പോള്‍ പേര് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായി വരും ദിവസങ്ങളില്‍ തന്നെ തയ്യാറാക്കുമെന്നാണ് സൂചന. നിലവില്‍ ട്രൂകോളര്‍ വഴി ഉപയോക്താക്കള്‍ക്ക് പേര് കണ്ടുപിടിക്കാവ് കഴിയുന്നുണ്ട്. ഡേറ്റാ ക്രൗഡ് സോഴ്സ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഇതു പോലെയുള്ള ആപ്പുകള്‍ക്ക് പരിമിതികളുണ്ട്.എന്നാല്‍ ഇതിനു വിപരീതമാണ് ട്രായിയുടെ അപ്‌ഡേറ്റ്. കോള്‍ ചെയ്യുന്ന ആളുടെ വിവരങ്ങള്‍ ഫോണ്‍ സ്‌ക്രീനുകളില്‍ കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടനെ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് തയാറാക്കും. ഇതിനെ കുറിച്ച് കൂടിയാലോചിക്കണമെന്ന് എന്നാവശ്യപ്പെട്ട് ട്രായിയ്ക്ക് നേരത്തെ തന്നെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. നിലവില്‍ ട്രൂകോളറില്‍ പേര് കാണിക്കുന്നത് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്. ഒരാളുടെ നമ്ബര്‍ പലരുടെയും ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് പലതരത്തിലാകും. അതില്‍ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളര്‍ കാണിക്കുന്നത്. എന്നാല്‍ ട്രായി കൊണ്ടുവരുന്ന സംവിധാനത്തില്‍ തിരിച്ചറിയല്‍ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്‌ബോള്‍ ഫോണില്‍ കാണിക്കുന്നത്. ക്രൗഡ് സോഴ്സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളര്‍മാരെ കണ്ടെത്തുന്ന ആപ്പുകളെക്കാള്‍ വിശ്വാസ്യത ഇതിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Test User: