X

ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കോവീഷീല്‍ഡ് വാക്‌സിന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ഇടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.കോവീഷീല്‍ഡ് വാക്‌സിന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ഇടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ട് എന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ വീശദീകരണം.

കിറ്റ്ക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കമ്പനി സമര്‍പ്പിച്ചതായിരുന്നു ഹര്‍ജി്

നിലവില്‍ കമ്പനി രണ്ട് ഡോസ് വാക്‌സിന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് എന്നും ഒന്നാം ഡോസ് എടുത്തു 45 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി സര്‍ക്കാറിനോട് അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രമാണ് നിലപാട് എടുക്കുക എന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.

അതേസമയം രണ്ടു ഡോസ് സ്വീകരിച്ച ശേഷം മൂന്നാമത് ഒരു ഡോസ് എടുക്കാന്‍ നിലവില്‍ വ്യവസ്ഥ ഇല്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

 

Test User: