വയനാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ച ആളെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഷൈജുവിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും പിടികൂടിയത്.
സ്ത്രീകളുടേയും കുട്ടികളുടേയും നമ്പര്‍ ശേഖരിച്ച് ഇയാളുടെ തന്നെ അശ്ലീലദൃശ്യങ്ങള്‍ അയച്ചു നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ വയനാട് ജില്ലാ പരിധിയില്‍ നിന്ന് തന്നെ ലഭിച്ചിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.