X

ആറാട്ടു പുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്നു മരണം

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

ചേര്‍പ്പ് ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്ബതികളും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ(60), കൊച്ചുമകന്‍ സമര്‍ഥ് (ആറ്) എന്നിവരാണ് മരിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ കാറിലുണ്ടായ യാത്രക്കാരെ പുറത്ത് എടുത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്.പാലത്തിനു താഴെയുള്ള വഴിയിലൂടെ പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറിന് വഴി കൊടുത്തതിനെ തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

Test User: