X

ധീര ജവാൻ മുഹമ്മദ് ഹക്കീമിന്റെ സ്മരണാർത്ഥയിൽ പ്രേം നസീർ സുഹൃദ്സിമതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും

പാലക്കാട്:മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ മുഹമ്മദ് ഹക്കീമിന് പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും സ്മരണാഞ്ജലി അർപ്പിക്കുന്നു.

വൈകുന്നേരം അഞ്ചുമണിക്ക് ഹക്കീമിന്റെ പയറ്റാംകുന്നിലെ വസതിയിൽ ആണ് പ്രണാമം അർപ്പിക്കാൻ ഒത്തുകൂടുന്നത്. സിആർപിഎഫ് ജവാന്മാർ, ഹേമാംബിക പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, കൊടുവായൂർ സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, പ്രേംനസീർ സുഹൃദ്സിമതി അംഗങ്ങൾ എന്നിവരും ഭാരതത്തിന്റെ ധീരപുത്രന് പ്രണാമം അർപ്പിക്കും.

ഛത്തീസ്ഗഡിലെ സുഖ്മാനിയ ദാബാ കോണ്ടയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള കോബ്രാ വിഭാഗത്തിലെ കമാൻഡറായിരുന്നു മുഹമ്മദ് ഹക്കീം.

Test User: