പെഗാസസ് ചാരവൃത്തിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സ്വീകരിച്ച് കോടതി.പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു.ഹരജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍ ആണ് കോടതിയില്‍ ഹാജാറയത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും ഇത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും പരസ്യ പെടുത്തിയാല്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ ഭീകരവാദികള്‍ക്ക് അവസരം വരുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അന്വേഷണത്തിനായി ഒരു സ്വതന്ത്ര സമിതിയെ നിശ്ചയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും എന്നിരുന്നാലും ചില നിരീക്ഷണങ്ങള്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.