ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മലയിടിഞ്ഞു. ദേശീയ പാതയിലാണ് സംഭവം. എച്ച്ആര്‍ടിസി ബസ് ഉള്‍പ്പെടെ മണ്ണിനടിയിലായി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത.്
കൂറ്റന്‍ പാറകള്‍ അടര്‍ന്നു വഴിയിലേക്കു വീഴുകയായിരുന്നു. നിരവധി ആളുകളും വാഹനങ്ങളും ഉള്‍പ്പെടെ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണു പ്രാഥമിക വിവരം. പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.