കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകൾ അടുത്ത തിങ്കളാഴ്ച (ആഗസ്റ്റ് 16) നടക്കും. കോവിഡിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് നടത്തുക.
സംസ്ഥാനത്തെ ഒട്ടാകെ 10,316 പേർ പരീക്ഷയെഴുതും. ഇതിൽ 5247 സ്ത്രീകളും 5,061പുരുഷന്മാരും 8 ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടും. 199 സെൻസറുകളിൽ ആണ് പരീക്ഷാഭവൻ പരീക്ഷ നടത്തുന്നത് സെപ്റ്റംബർ ഒന്നിനു പരീക്ഷ സമാപിക്കും. ഏറ്റവും കൂടുതൽ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്.