പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെതായിരുന്നു കുഞ്ഞ്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖം കുഞ്ഞിനുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ വര്‍ഷം അട്ടപ്പാടിയിലെ നാലാമത്തെ ശിശുമരണമാണ് ഇത്. ശിശുമരണം തടയുന്നതിന് വേണ്ടി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും ശിശുമരണം.
- 3 years ago
Test User