X

നാവിയോ വെറ്ററന്‍സ് പ്രീമിയര്‍ ലീഗ്; ജെ.കെ മലബാര്‍ ടൈഗേഴ്‌സ് ജേതാക്കള്‍

കൊച്ചി: നാവിയോ വെറ്ററന്‍സ് പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പില്‍ കിരീടം ചൂടി ജെ.കെ മലബാര്‍ ടൈഗേഴ്‌സ്. ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സത്തില്‍ ആറുവിക്കറ്റിന് മലബാര്‍ വാരിയേഴ്‌സിനെയാണ് ടീം തോല്‍പ്പിച്ചത്. ആദ്യംബാറ്റു ചെയ്ത മലബാര്‍ വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ടൈഗേഴ്‌സ് 13.5 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. അരുണ്‍ എ.വി കളിയിലെ താരമായി. മുന്‍ സംസ്ഥാന ക്രിക്കറ്റ് താരങ്ങളുടെ കൂട്ടായ്മയായ വെറ്ററന്‍സ് ആന്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയാണ് (വിസിഎകെ) നാവിയോ വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും ജെ.കെ മലബാര്‍ ടൈഗേഴ്‌സിനായിരുന്നു കിരീടം.

2022 മാര്‍ച്ച് 11 മുതല്‍ 13 വരെ ഐപിഎല്‍ മാതൃകയില്‍ നടന്ന മത്സരം ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ടൂര്‍ണമെന്റ് കൂടിയാണ്. സംസ്ഥാനത്തുടനീളമുള്ള ആറ് ടീമുകളാണ് വിപിഎലില്‍ പങ്കെടുത്തത്. അബ്‌സലൂട്ട് സോബേഴ്‌സ്, ട്രാവന്‍കൂര്‍ പാന്തേഴ്‌സ്, കൊച്ചി റോയല്‍സ്, ഡ്യൂക്ക്‌സ് ഓഫ് കേരള എന്നിവയായിരുന്നു മറ്റു ടീമുകള്‍. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കെ.എന്‍ അനന്തപദമനാഭന്‍, നാരായണന്‍കുട്ടി, അജയ് കുടുവ, ശ്രീകുമാര്‍ നായര്‍, ടിനു യോഹന്നാന്‍, കെ.ജയറാം, എസ്.രമേഷ്, ജെ.കെ മഹേന്ദ്ര, ജി.ജയകുമാര്‍ എന്നിവര്‍ വിവിധ ടീമുകളുടെ ഭാഗമായി.

Test User: