രാജ്യസുരക്ഷ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്. 2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 18 ഇന്ത്യന്‍ ചാനലുകള്‍ക്കും 4 പാകിസ്ഥാന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്.
രാജ്യത്തിന്റെ വിദേശ ബന്ധങ്ങള്‍, സുരക്ഷ, സൈന്യം തുടങ്ങിയ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് വിലക്ക്. യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു വാര്‍ത്താ വെബ്‌സൈറ്റും ഒരു ഫേസ്ബുക്ക് അക്കൗണ്ടും വിലക്കിയിട്ടുണ്ട്.
- 3 years ago
Test User