പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയും വിലക്കയറ്റവും രാജ്യത്തിന് കടുത്ത ഭീഷണിയാണെന്നാണ് കോണ്‍ഗ്രസിന്റെ വക്താവ് സുപ്രിയ ശ്രീനെറ്റ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന. മോദി എവിടെയുണ്ടോ അവിടെ വിലക്കയറ്റമുണ്ടാകുമെന്നും ഗബ്ബര്‍ സിങ് ടാക്സായി ജിഎസ്ടി മാറികയിഞ്ഞെന്നും അവര്‍ വിമര്‍ശിച്ചു. പുതുവത്സര സമ്മാനമായി മോദി ഗവണ്മെന്റ് ജനങ്ങള്‍ക്ക് നല്‍കുന്നത് തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിവയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 2 ശതമാനമായിരുന്നു. എന്നാല്‍ അതിന്ന് 10 ശതമായി ‘, സുപ്രിയ പറഞ്ഞു.
- 3 years ago
Test User