X

ബിഹാറില്‍ മുസ്‌ലിം യുവാവിനെ തല്ലി കൊലപ്പെടുത്തി

ബിഹാറില്‍ മുസ്‌ലിം യുവാവിനെ ഒരു സംഘം തല്ലി കൊലപ്പെടുത്തി. പാറ്റ്‌നയിലാണ് സംഭവം നടന്നത്. സ്വയം പ്രഖ്യാപിത പശു സംരക്ഷണ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. കൃത്യത്തിന് പിന്നാലെ മൃതദേഹം ഒരു കുഴിയിലിട്ട് മൂടി.
സമസ്തിപൂര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഖലീല്‍ ആലമിനെയാണ് സംഘം കൊലപ്പെടുത്തിയത്. ജെഡിയു പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. യുവാവ് അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ തല്ലിക്കൊന്ന ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കാനും അക്രമി സംഘം ശ്രമിച്ചിട്ടുണ്ട്.

തന്നെ വെറുതെ വിടണമെന്ന് യുവാവ് കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എവിടെ നിന്നാണ് പശുക്കളെ കശാപ്പ് ചെയ്തത്, ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണം. എന്നിങ്ങനെ അക്രമി സംഘം യുവാവിനോട് ചോദിച്ചു. ജീവിതത്തില്‍ എത്രത്തോളം ബീഫ് ഭക്ഷിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് കൊടുക്കാറുണ്ടോയെന്നും ചോദിച്ചു.മുസ്‌ലിംങ്ങളുടെ ഖുര്‍ആനില്‍ ബീഫ് കഴിക്കാന്‍ പറഞ്ഞിട്ടുണ്ടോയെന്നും ചോദിച്ചിരുന്നു.

Test User: