X

മുസ്‌ലിംലീഗ് ഫണ്ട് കാമ്പയിന്‍ വിജയിപ്പിക്കും: വനിതാ ലീഗ്

കോഴിക്കോട്: എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രമേയത്തില്‍ മുസ്‌ലിംലീഗ് പ്രഖ്യാപിച്ച പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ വിജയിപ്പിക്കാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും ഈ മാസം എട്ട് മുതല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തീരുമാനിച്ചു.

പ്രാദേശിക തലങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി പാര്‍ട്ടി ഫണ്ടിലേക്ക് പരമാവധി സംഭാവന എത്തിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ യോഗം മറ്റൊരു ദിവസം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു സ്വാഗതവും സീമ യഹിയ നന്ദിയും പറഞ്ഞു. ദേശീയ ഭാരവാഹികളായ അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജന്‍, സംസ്ഥാന ഭാരവാഹികളായ ശാഹിന നിയാസി, ബീഗം സാബിറ, പി. സഫിയ, റസീന അബ്ദുല്‍ഖാദര്‍, ആയിശ താഹിറ, റോഷ്‌നി ഖാലിദ്, സറീന ഹസീബ്, അഡ്വ. സാജിത, സബീന, ബ്രസീലിയ ഷംസുദ്ദീന്‍, എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു പി.എച്ച്, ആമിന ടീച്ചര്‍, ഷറഫുന്നീസ, എ.പി സഫിയ, മറിയം ടീച്ചര്‍ (കോഴിക്കോട്) മുംതാസ് സമീറ, ശാഹിന സലീം (കാസര്‍ക്കോട്), സാജിത ടീച്ചര്‍ (കണ്ണൂര്‍), സൗജത്ത് ഉസ്മാന്‍ (വയനാട്), ജമീല ടീച്ചര്‍ (പാലക്കാട്), റംല മാഹിന്‍, ശാഹിദ അലി, സാജിദ നൗഷാദ് (എണറാകുളം), സൈന നവാസ്, ലിബിന, ഹസീന അമന്‍ (ആലപ്പുഴ), ശഹര്‍ബാനത്ത്, ജസീല (കോട്ടയം), അഡ്വ. റംലത്ത്, ലുബ്‌ന (കൊല്ലം), ജുവൈരിയ, ശഹന ജാഫര്‍, ശാഹിദ, ബീമ അനസ് (ഇടുക്കി) തുടങ്ങിയവര്‍ സംസാരിച്ചു.

Test User: