X

ഹിജാബ് നിരോധനം; കര്‍ണാടകയിലെ അതിര്‍ത്തിയില്‍ പ്രതിധേവുമായി എംഎസ്എഫ്‌

ഉഡുപ്പി ഗവണ്മെന്റ് വുമണ്‍സ് കോളേജില്‍ നിന്നും തുടങ്ങി കുന്ദാപൂര്‍ ഗവണ്‍മെന്റ് കോളേജിലും, വിശ്വേശരയ്യ കോളേജിലും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ പടിക്ക് പുറത്ത് നിര്‍ത്തിയ സംഭവം എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കാസറഗോഡ് ജില്ലാ കമ്മിറ്റി കര്‍ണാടക ബോര്‍ഡറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമവും പ്രകടനവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ഹിജാബ് ധരിച്ചും, രാഖിയണിഞ്ഞും, പൊട്ട് തൊട്ടും, കുരിശ് ധരിച്ചും, തലപ്പാവ് ധരിച്ചും കാലമിതുവരെ ഐക്യത്തോടെയാണ് നാം ജീവിച്ചത്. എന്നാല്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍, വിശ്വസിക്കുന്ന മതത്തിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ നമ്മേ വിഭജിക്കുന്നത് അപകടകാരമെന്നും ഇന്ത്യയെ കര്‍ന്നുതിന്നലാന്നെന്നും നേതാക്കള്‍ അറിയിച്ചു.

ഇത് വെറുമൊരു ഹിജാബിന്റെ പ്രശ്‌നമല്ല, മറിച്ച് ഇന്ത്യയിലെ മുസ്ലിം ജനാവിഭാഗത്തെ രണ്ടാം തര പൗരക്കാരായി കണ്ട് അവരെ അടിച്ചമര്‍ത്താനുള്ള ബിജെപി യുടെ ശ്രമങ്ങളുടെ ഭാഗമാണ്. അങ്ങനെയങ്ങനെ ഈ രാജ്യത്തിന്റെ മതേതര സ്വഭാവം ഒന്നൊന്നായി തച്ചുടച്ച്, ‘ഹിന്ദുത്വ രാഷ്ട്ര’മെന്ന ആര്‍ എസ് എസി ന്റെ പ്രഖ്യാപിത ലക്ഷ്യത്തെത്താന്‍ ഒരുമ്പെട്ടതിന്റെ സൂചനകളാണ് ഇത്തരം പ്രവണതകള്‍. അതിനെ കയ്യും കെട്ടി നോക്കി നില്‍ക്കാനോ, മൗനികളായി കണ്ട് നില്‍ക്കാനോ കഴിയില്ല എന്നും മൗലികാവകാശം സംരക്ഷിക്കാന്‍ ഏത് സമരത്തിനും എം എസ് എഫ് മുന്നിലുണ്ടാവുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Test User: