X

കൂടുതല്‍ കൊവിഡ് ഇളവുകള്‍; പൂര്‍ണമായും സ്‌കൂളുകള്‍ തുറക്കില്ല

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താനാണ് ഇളവുകള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഇനി മുതല്‍ തുറന്ന ഇടങ്ങളില്‍ 300 പേര്‍ക്ക് വരെ പരിപാടികളുടെ ഭാഗമാകാം. അതേസമയം, 150 പേര്‍ക്കാണ് ഹാളുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം എടുത്തത്.
ഇതിനുപിന്നാലെ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അധ്യാപകരില്‍ കൊവിഡാന്തര രോഗങ്ങളെ കുറിച്ച് ധാരണയുണ്ടാക്കണമെന്നും പറഞ്ഞു.

Test User: