കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്.കേന്ദ്രസര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ പറ്റി വലിയ ധാരണയില്ലെന്നും വിദേശനയത്തിലും പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം.
സര്‍ക്കാര്‍ ഇപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ എല്ലാ കാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കൊവിഡ് കാലത്തെ തെറ്റായ നയങ്ങള്‍ കാരണം സാമ്പത്തിക രംഗം ചുരുങ്ങിയെന്നും വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും കൂട്ടിചേര്‍ത്തു. ചരിത്രത്തെയോ രാജ്യത്തെയോ കുറ്റപ്പെടുത്തി രക്ഷപ്പെടാനാകില്ലെന്നും മന്‍മോഹന്‍ സിങ് ഓര്‍മപ്പെടുത്തി.
പണക്കാര്‍ പണക്കാരും ദരിദ്രര്‍ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണിതെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിദേശ നയങ്ങളില്‍ സമ്പൂര്‍ണ പരാജയമാണെന്നും ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ ആലിംഗനം ചെയ്തിട്ടും ക്ഷണിക്കാത്തിടത്തു പോയി ബിരിയാണി തിന്നിട്ടും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാകില്ലെന്നും പറഞ്ഞു.വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണെന്നും എന്നാല്‍ അത് പാലിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.