ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ റസ്റ്റോറന്റുകള്‍, പബ്ബുകള്‍, തിയേറ്റര്‍ ഹാളുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളിലും അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ ആഘോഷങ്ങള്‍ പുലര്‍ച്ചെ ഒരു മണി വരെ നിചപ്പെടുത്തി.
പരിഭ്രാന്തരാകേണ്ടതില്ല, എന്നാല്‍ ഇനി മുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായ പൗരന്മാര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പൊതുയോഗങ്ങള്‍ ഒഴിവാക്കണം, അടച്ച വാതില്‍ പരിപാടികളില്‍, അകത്ത് അനുവദിക്കുന്ന ആളുകളുടെ എണ്ണം ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.