X

അബുദാബി ഖാലിദിയ്യ ഗ്യാസ് പൊട്ടിത്തെറിയില്‍ മരിച്ചവരില്‍ മലയാളിയും; പരുക്കേറ്റവരില്‍ 106 ഇന്ത്യക്കാര്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: തിങ്കളാഴ്ച അബുദാബിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി മരണപ്പെട്ടു. ശ്രീകുമാര്‍ രാമകൃഷ്ണ നായരാണാണ് മരണപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തില്‍ ആകെ രണ്ടുപേര്‍ മരണപ്പെട്ടതായാണ് ആദ്യദിവസം പൊലീസ് നല്‍കിയ വിവരം.

106 ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായി ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. പരുക്കേറ്റവരെ അബുദാബിയിലെ പ്രമുഖ ആശുപത്രികളായ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ശഖ്ബൂത്ത്, ക്ലിവിലാന്റ്, ബുര്‍ജീല്‍, എന്‍എംസി, മിഡിയോര്‍, ലൈഫ്‌ലൈന്‍, മെഡിക്ലിനിക്ക് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Test User: