X
    Categories: indiaNews

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകനെ എന്‍.സി.ബി ചോദ്യം ചെയ്യുന്നു

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനടക്കം 11 പേര്‍ പിടിയില്‍.നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

ശനിയാഴ്ച രാത്രിയോടെ മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കപ്പലില്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ പൂരോഗമിക്കുന്നത്.ഫോണും പിടിച്ചെടുത്തു അന്വേഷണം പുരോഗമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട കപ്പലില്‍ നിരോധിത ലഹരികള്‍ ഉപോയോഗിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ആര്യന്‍ ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

 

 

Test User: