X

മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ പ്രധാനിയായ ഐ.ടി വിദഗ്ധന്‍ പിടിയില്‍

കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന ശ്യംഖലയിലെ പ്രധാനിയായ ഐടി വിദഗ്ധന്‍ എംഡിംഎംഎയുമായി പിടിയില്‍. ചേര്‍ത്തല അരൂര്‍പള്ളി, കടവില്‍ പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. ഇലക്ട്രോണിക് എഞ്ചിനിയറിങ് ബിടെക് ബിരുദധാരിയാണ് ഹരി. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു ഇയാള്‍ മയക്ക് മരുന്ന് ശ്യംഖല വ്യാപിപ്പിച്ചത്. ഏജന്റ് മുഖേന ബെംഗളൂരില്‍ നിന്ന് മൊത്തമായി എംഡിഎംഎ വാങ്ങിയ ശേഷം നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി യുവാക്കളെ ഉപയോഗിച്ച് വില്‍പന നടത്തുകയാണ് രീതി.

മയക്ക് മരുന്നുമായി അര്‍ധരാത്രിക്ക് ശേഷം മാത്രം പുറത്തിറങ്ങുന്ന ഇയാള്‍, ഒരിക്കല്‍ പോലും നേരിട്ട് വില്‍പന നടത്താറില്ല. എംഡിഎംഎ അടങ്ങിയ പോളിത്തീന്‍ പാക്കറ്റ് തിരക്കൊഴിഞ്ഞ ഇടറോഡുകളിലെ സുരക്ഷിതമായ സ്ഥലത്ത് ഇട്ടശേഷം, ടെലഗ്രാം വഴി ലൊക്കേഷന്‍ അയച്ച് നല്‍കും. ഇതിന് പ്രത്യേക കോഡും ഉണ്ട്. മയക്ക് മരുന്ന് എടുത്ത ശേഷം വിതരണക്കാരന്‍ ടാസ്‌ക് കംപ്ലീറ്റഡ് എന്ന മറുകോഡ് കണ്‍ഫര്‍മേഷന്‍ ആയി ഇയാള്‍ക്ക് അയച്ച് നല്‍കണം. ഇയാളില്‍ നിന്ന് ഇത്തരത്തില്‍ എംഡിഎംഎ എടുത്ത് വിതരണം ചെയ്യുന്ന ഏതാനും യുവാക്കള്‍ അടുത്തിടെ പിടിയിലായിരുന്നു.

Test User: