രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ തുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,614 പേര്‍ക്ക് മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു. 89 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,15,803 ആയി.
സജീവ കേസുകള്‍ 40,559 എണ്ണമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.20 % ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5185 പേര് കൊവിഡ് മുക്തി നേടി.