കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. വിമത വിഭാഗം കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഉഷ മോഹന്‍ദാസിനെയാണ് ചെയര്‍പേഴ്‌സണാക്കിയത്. കൊച്ചിയില്‍ ഉഷ മോഹന്‍ദാസ് എന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ മൂത്തമകളുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി യോഗം ചേര്‍ന്നിരുന്നു.
ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോക്കുന്നതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പാര്‍ട്ടിയുടെ നേതൃയോഗം വിളിക്കുന്നതുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തിന്റെ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തിരുന്നു.
വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എയും സീനിയര്‍ വൈസ് ചെയര്‍മാനുമായ എം.വി. മാണി, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി എന്നിവര്‍ യോഗത്തില്‍ ഉണ്ടായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഗണേഷിനെതിരെ ഉഷയെ ഇറക്കി
സ്വന്തമാക്കാന്‍ വേണ്ടിയാണ് വിമതര്‍ ശ്രമിക്കുന്നത്. വിമതരുടെ അവകാശവാദം തങ്ങള്‍ക്കൊപ്പം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും ഉണ്ടെന്നാണ്.