X

കെറെയില്‍: മാടപ്പള്ളിയിലെ സംഘര്‍ഷം; ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍

കെ.റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരി ഹര്‍ത്താല്‍. കെ.റെയില്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.  ഇന്നു രാവിലെ തുടങ്ങിയ കെ.റെയില്‍ വിരുദ്ധ സമരത്തില്‍ സ്ത്രീകളടക്കം 20ന് മുകളില്‍ പേരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യം ഉന്നയിച്ച് തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു.

മാടപ്പള്ളിയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ മനുഷ്യ ശൃംഖല തീര്‍ത്താണ് നാട്ടുകാര്‍ പ്രതിഷേധിച്ചുത്. കല്ലുമായി എത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തെന്നും ആരോപണമുണ്ട്. ഒടുവില്‍ കല്ലുമായി എത്തിയ വാഹനം തിരികെ പോകേണ്ടി വന്നു. സമരക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധിച്ചു. കൂട്ട ആത്മഹത്യ നടത്തുന്നമെന്ന് സമരക്കാരില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു. മണ്ണെണ്ണ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

Test User: