സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിഹാസ രൂപെണ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍.
ബാത്ത്‌റൂമില്‍ പോയ രാഷ്ട്രപതിക്ക് ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നതെന്നാണ് മുരളീധരന്റെ പരിഹാസം. കൊച്ചിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയില്‍ ഒരു ബാത്ത്‌റൂം സ്ഥാപിച്ചെങ്കിലും വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഷെഡ്ഡുണ്ടാക്കാന്‍ മാത്രമാണ് തനിക്ക് അനുവാദമുള്ളതെന്നും വെള്ളത്തിന് വേണ്ട നടപടികള്‍ പറഞ്ഞിട്ടില്ലെന്നുമാണ് കരാറുകാരന്‍ പറഞ്ഞതെന്ന് മുരളീധരന്‍ പരിഹാസ രൂപെണ പറഞ്ഞു. അതേസമയം, മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിക്ക് ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം എത്തിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.രാഷ്ട്രപതിയുടെ ബാത്ത് റൂം ഉണ്ടാക്കാന്‍ സാധിക്കാത്തവര്‍ നമ്മളെ പേടിപ്പിക്കുകയാണെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.
യു.ഡി.എഫ് കെ റെയിലിനെപറ്റി മുന്‍പ് വിശദമായി പഠനം നടത്തിയതാണെന്നും ധൂര്‍ത്ത് നടത്താനാണ് പദ്ധതിതെന്നും
പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും വരുത്തുകയെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.