സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കാന്‍ പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല, ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് പഠനം പോലും ഉണ്ടായിട്ടില്ല, കെ റെയില്‍ സമരക്കാരുമായി നാളെ കോഴിക്കോട് കൂടിക്കാഴ്ച നടത്തുമെന്നും മേധാപട്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ റെയിലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന് പുറമേ ദേശീയ നേതാക്കളും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.