കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. ഇതോടെ കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തറാകും മത്സരിക്കുക.
കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റ് തീരുമാനമെടുത്തത്. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ്. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു. ബിപുന്‍ ബോറയാണ് മത്സരക്കുക.