യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ രാജി അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അതേസമയം രാജിവെച്ചെങ്കിലും അനിലിന് കോണ്‍ഗ്രസിന്‍രെ അനുഭാവിയായി പോലും തുടരാന്‍ യോഗ്യതയില്ലെന്ന ്ജനറല്‍സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മീഡിയ കണ്‍വീനര്‍ പദവിയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും , അവഗണിച്ചും ഒരു മനുഷ്യന്‍ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്‌റി മസ്ജിദ് തകര്‍ത്തും , ഗുജറാത്തില്‍ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെന്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരന്‍ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനില്‍ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനില്‍ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഏതാനും നാള്‍ മുമ്പ് വാര്‍ത്തയില്‍ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവര്‍ത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ പദവി വഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതില്‍ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാര്‍ട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.”