ഭരണകൂട നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ക്കുള്ള ഇടം കൂടി റിപബ്ലിക്കിലുണ്ടെന്ന് ഓര്‍മിപ്പെടുത്തലുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ട്വിറ്റര്‍ വഴിയാണ് മഹുവയുടെ പ്രതികരണം. തടവറയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്. ‘നമ്മുടെ റിപബ്ലികിന് സന്തോഷ ജന്മദിനം. ഇത് സിദ്ദീഖ് കാപ്പന്‍, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെയും റിപബ്ലിക് കൂടിയാണ്” എന്നാണ് എംപി ട്വിറ്ററില്‍ പങ്കുവെച്ചത്.