ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അതിനിര്‍ണായക മത്സരത്തില്‍ ചെന്നൈയിന് എഫ് സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന് എഫ്സി. ജയത്തോടെ എടികെ സെമി ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ വിജയം.
ഫിജിയന്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിനായി വിജയഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോള്‍ പിറന്നത്. ബോക്സിനുള്ളിലേക്ക് കൗകോ നല്കിയ പാസ് സ്വീകരിച്ച ശേഷം മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു റോയ് കൃഷ്ണ. റോയ് കൃഷ്ണയുടെ ദുര്‍ബലമായ ഷോട്ട് കൃത്യമായി തടയുന്നതില്‍ ചെന്നൈയിന് ഗോളി സമികിന് പിഴവ് പറ്റി.
സമനില ഗോള്‍ നേടാനായി ചെന്നൈയിന് വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. വിജയത്തോടെ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തെതി എടികെ മോഹന്ബഗാന്. 19 മത്സരങ്ങളില്‍ നിന്ന് 37 പോയന്റാണ് ടീമിന്റെ സമ്പാധ്യം. 18 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുള്ള ജംഷേദ്പുര്‍ എഫ് സിയാണ് പട്ടികയില്‍ ഒന്നാമത്.