X

ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്കും അമേരിക്കന്‍ പരിഭാഷക ഡൈയ്‌സി റോക്ക്വെലിനും ബുക്കര്‍ പുരസ്‌കാരം. ഗീതാജ്ഞലിയുടെ റേത് സമാധി എന്ന നോവലിന്റെ പരിഭാഷയായ ടൂം ഓഫ് സാന്‍ഡിനാണ് പുരസ്‌കാരം ലഭിച്ചത്. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. പുരസ്‌കാരത്തിന്റെ സമ്മാനത്തുകയായ 50,000 പൗണ്ട് ഗീതാജ്ഞലി ശ്രീയും ഡെയ്‌സി റോക്ക്വെലും പങ്കിടും. ഡെയ്‌സി റോക്ക്വെലാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

ഉത്തര്‍പ്രദേശിലെ സ്വദേശിനിയാണ് ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ ശേഷം നിശ്ചയദാര്‍ഢ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്.

Test User: