പരുക്കേറ്റ സൂപ്പര്‍ താരം ജസ്പ്രീത് ബുംറക്ക് പകരമായി പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20യില്‍ ഇന്ത്യക്കായി കളത്തിലിറങ്ങും. ഇതോടെ ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
പുറം വേദന കാരണം ആറ് മാസത്തേക്കാണ് ബുംറയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മല്‍സരത്തിനുളള പരിശീലനത്തിനിടെയാണ് പുറം വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയനായപ്പോഴാണ് പുറം വേദന കലശലാണെന്ന് വ്യക്തമായത്.
പരമ്പരയില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. 1-0 ത്തിന് ഇന്ത്യ മുന്നിലാണ്.