X

സമ്പന്നരായ വരേണ്യവര്‍ഗമുള്ള ലോകത്തെ ഏറ്റവും ദരിദ്ര്യ രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്‌

ഇന്ത്യ ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ട്. 2022ലെ ലോക അസമത്വ റിപ്പോര്‍ട്ടാണ് വിവരം പുറത്തുവിട്ടത്. ലോക അസമത്വ ലാബ് കോ ഡയരക്ടര്‍ ലൂക്കാസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയെ വളരെ അസമത്വവും ദരിദ്രവുമുള്ള രാജ്യമായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 2021ല്‍ ദേശീയവരുമാനത്തിന്റെ അഞ്ചില്‍ ഒരു ഭാഗം കെവശം വെച്ചിരിക്കുന്നത് ഒരുശതമാനം പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 10% മുകള്‍ തട്ടിലുള്ള പേര്‍ അധികവരുമാനം 20 ഇരട്ടിയിലധികം നേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുകള്‍ത്തട്ടിലുള്ള 10% പേര്‍ 57% വും 1% പേര്‍ 22%വും മൊത്തം ദേശീയ വരുമാനം കൈവശം വെക്കുമ്പോള്‍ താഴെയുള്ള 50 ശതമാനത്തിന്റെ കൈയ്യിലുള്ളത് 13%മായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നു. ലിംഗ അസമത്വവും രാജ്യത്ത് വളരെ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറുയുന്നുണ്ട്.

Test User: