ധര്‍മശാല: ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മല്‍സരം അനായാസം സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ ഇന്ത്യ ഇന്ന് രാത്രി രണ്ടാം മല്‍സരത്തിനിറങ്ങുന്നത് പരമ്പര ലക്ഷ്യമാക്കി. ടീമില്‍ മാറ്റങ്ങളില്ലെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ സഞ്ജു സാംസണ് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ലങ്ക ലക്‌നൗവില്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്കായിരുന്നില്ല. വിന്‍ഡീസിനെതിരെ 3-0 ത്തിന് പരമ്പര തൂത്തുവാരിയ ഇന്ത്യ അതേ ലക്ഷ്യത്തിലാണ് രാത്രി 7 കളിക്കാനിറങ്ങുന്നത്.