ഇന്ത്യക്ക് മിന്നും ജയം. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ 62 റണ്‍സിനാണ് ഇന്ത്യയുടെ സമ്പൂര്‍ണ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ഇന്ത്യയെ മികച്ച സ്കോര്‍ നേടാന്‍ സഹായിച്ചത് ഇഷാന് കിഷന്റെ 89ഉം ശ്രേയസ് അയ്യരുടെ പുറത്താകാതെയുള്ള 57 ുമാണ്. നായകന് രോഹിത് ശര്‍മ 44 റണ്‍സാണ് നേടിയത്.
ഇന്ത്യ മുന്നോട്ട് വച്ച 200 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു. ബൗളിംഗിനിറങ്ങിയ ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും ചേര്‍ന്നാണ് സുരക്ഷിതമാക്കിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. 53 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ഫെബ്രുവരി 26നാണ് അടുത്ത ടി-ട്വന്റി മത്സരം. ധര്‍മശാലയില്‍ വച്ചാണ് ആ മത്സരം. മൂന്ന് ടി-ട്വന്റികളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പയില്‍ ഉള്ളത്.