അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ ഇന്ന് 3168 പേര്‍ക്ക് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു .608 പേര്‍ രോഗമുക്തി നേടി, .ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിച്ചു. 117 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്ത് ഇതുവരെയായി 56,86,50 പേര്‍ക്ക് രോഗം ബാധിക്കുകയും 54,41,61 രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിച്ച് 8888 പേരാണ് ഇതുവരെ മരണപ്പെട്ടത്. 51,942,366 ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് മുക്തി നേടുന്നതിനുള്ള സമയപരിധി പുതുക്കി നിശ്ചയിച്ചതായും ഇമ്മ്യൂണ്‍ ആയവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷവും ഇമ്മ്യൂണ്‍ അല്ലാത്തവര്‍ക്ക് പത്ത് ദിവസത്തിന് ശേഷവും രോഗമുക്തി നേടാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവ്വിധം രോഗമുക്തി നേടിയവര്‍ക്ക് പിന്നീട് കോവിഡ് പരിശോധന ആവശ്യമില്ല. ഇന്നലെ മുതല്‍ ഈ വ്യവസ്ഥ നിലവില്‍ വന്നതായും തവക്കല്‍ന ആപ്ലിക്കേഷനില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ടൂറിസം സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കിയാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ടൂറിസം മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട് . മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ പുറത്തിറങ്ങണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്.