പൊതുയിടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസ് എടുക്കേണ്ടതില്ലെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടായത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ആരോഗ്യമന്ത്രാലയം നല്‍കിയ മാസ്‌ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു.
ഭാവിയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീക്കാവുന്നതാണെന്ന് വ്യക്തമാക്കി. 2020 മാര്‍ച്ച് 24നാണ് കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയത്.