ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ വിചിത്രമായ ക്യാമ്പെയ്‌നുമായി സ്ഥാനാര്‍ത്ഥി. അരുണ്‍ കുമാര്‍ എന്ന പിപ്രായിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് വിചിത്രമായ ക്യാമ്പെയ്‌നുമായി വോട്ട് ചോദിച്ചെത്തിയത്.
”ഞാനൊരു അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയാണ്. അഴിമതി തുടരാന്‍ എനിക്ക് വേണ്ടി വോട്ടുചെയ്യണം. ഞാന്‍ അഴിമതിക്കാരനായി തന്നെ തുടരുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്”, അരുണ്‍ പറഞ്ഞു. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും കെട്ടിവെച്ച പണം തിരിച്ച് കിട്ടാന്‍ അത് സഹായകരമാകുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ യോഗിയുടെ ഭരണത്തില്‍ പൂര്‍വാഞ്ചല്‍ മേഖലയിലെ ഒരാള്‍ക്ക് പോലും ജോലി ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ ഒരു പ്രതിനിധി നിയമസഭയിലെത്തണം. അതിനായാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. യൂപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുര്‍ത്തിയായി. 57 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പാണ് നടന്നത്.