X

വയനാട്ടില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബൂബക്കര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിതയുടെ പനമരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി അബൂബക്കര്‍ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. ഇന്നലെയാണ് ഇവര്‍ രണ്ട് വയസുള്ള മകനൊപ്പം പനമരത്തെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയത്.

പനമരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടുംബപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

Test User: