X

കെ-റെയില്‍ സര്‍വേ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി; ഡിപിആറില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കെ റെയില്‍ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ വേണ്ടിയുള്ള സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി. സര്‍വ്വേ തടയണമെന്ന് ഹര്‍ജിക്കാരുടെ ആവശ്യത്തിലാണ്് കോടതി വിധി പ്രസ്താവിച്ചത്. അടുത്ത കേസ് പരിഗണിക്കുന്നത് വരെ
സര്‍വ്വേ പാടില്ല ഹൈക്കോടതി അറിയിച്ചു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഡി പി ആര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, നീതി ആയോഗ് അടക്കം ഡിപിആര്‍ പരിശോധിക്കും, എല്ലാം ചെയ്തതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Test User: