ഡല്‍ഹി: ലോകസഭ ചേരുന്നതിന് മുന്‍പ് കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനം. ഇന്ന് 11 മണിക്ക് ലോക്സഭ ചേരാനിരിക്കെ യു.ഡി.എഫ് എം.പിമാര്‍ സംഘടിപ്പിച്ച മാര്‍ച്ചാണ് പൊലീസ് അക്രമത്തിലൂടെ നേരിട്ടത്. ഹൈബി ഈഡന്, ബെന്നി ബെഹനാന്, രമ്യ ഹരിദാസ്, കെ. മുരളീധരന്, ടി.എന്‍. പ്രതാപന് എന്നി എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്.
ഹൈബി ഈഡന്റെ മുഖത്ത് പൊലീസ് അടിച്ചു. ടി.എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ച് തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. വനിതാ പൊലീസുകാര്‍ സംഘത്തിലുണ്ടായിരുന്നില്ല.