ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കേദര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ അഞ്ച് യാത്രികരുമാണ് മരിച്ചത്.
ഗുപ്തകാശിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.