ബറൂച്ച്: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പകുതിയോളം ജനങ്ങള്‍ ശൗചാലയ സൗകര്യം, വാക്സിനേഷന്, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്ന് അകലെയായിരുന്നു. നമ്മുടെ പ്രയത്നത്താല്‍ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി. ഇവയൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തില്‍ തൊടാന്‍ പോലും രാഷ്ട്രീയക്കാര്‍ക്ക് പേടിയായിരുന്നു. എന്നാല്‍ ഞാനിവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാന്‍ വന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.