X

‘വിദ്വേഷം വിജയിച്ചു, കലാകാരന്‍ പരാജയപ്പെട്ടു. എനിക്ക് മതിയായി, വിട’; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നല്‍കാന്‍ തയ്യാറാകാതെ ബെംഗളൂരു പൊലീസ്.
ബെംഗളൂരുവിലെ അശോക് നഗറില്‍ വെച്ച് നടക്കേണ്ടിയിരുന്ന പരിപാടിയാണ് റദ്ദാക്കിയത്.

ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് ഷോ റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഇത്തരം ഷോകള്‍ പൊതുസമാധാനത്തിനും ഐക്യത്തിനും കോട്ടം വരുത്തുകയും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുമന്നും ബെംഗളൂരു പൊലീസ് പറഞ്ഞു.

മുനാവര്‍ ഫാറൂഖി മറ്റ് മതങ്ങളിലെ ദൈവങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്താറുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത് എന്നാണ് പോലീസിന്റെ വാദം. പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ടെന്നും മധ്യപ്രദേശില്‍ കേസെടുത്തിട്ടുണ്ടെന്നും സമാനമായ മറ്റ് കേസുകള്‍ പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട് എന്നും പോലീസ് കൂട്ടുചേര്‍ത്തു.

എന്നാല്‍ ‘വിദ്വേഷം വിജയിച്ചു, കലാകാരന്‍ പരാജയപ്പെട്ടു, എനിക്കു മതിയായി, വിട’, എന്നാണ് സംഭവത്തോടുള്ള മുനവര്‍ ഫാറൂഖിയുടെ പ്രതികരണം.

ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ മുന്‍പ് എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു സന്ദേശവുമില്ലാത്ത
എന്റെ പരിപാടി തടയുന്നു. ഇത് ന്യായമല്ല. പല വിശ്വാസത്തിലുള്ളവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി മൂലം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും മികച്ച പ്രേക്ഷകരായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു’, എന്നാണ് മുനവര്‍ ഫാറൂഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Test User: