സി.പി.എമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയും അദ്ദേഹം പറഞ്ഞു.