കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ആദ്യ ഗഡു പണമടക്കാനുള്ള തീയതി മെയ് 10 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതിനകം പണം അടക്കാത്തവരും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തവരും പത്തിനകം പണം അടച്ച് രേഖകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫീസുകളില്‍ സമര്‍പ്പിക്കണം.