മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഭീകര സംഘടനയായ ജമാഅത്തുദ്ദവയുടെ മേധാവിയായ ഹാഫിസിനെ രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്. 3.40 ലക്ഷം രൂപ പിഴയും സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഹാഫിസ് പണികഴിപ്പിച്ച മദ്രസകളും പള്ളികളും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ കേസില്‍ ഹാഫിസിനെ 2020ല്‍ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.