രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി യുഎപിഎ പ്രകാരം ജയിലിലടക്കുന്ന നടപടി അത്യധികം പ്രിതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായി പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും ഡല്‍ഹി കലാപത്തിലുണ്ടായ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ദു:ഖിതരുടെ കൂടെ ഹൃദയം ചേര്‍ത്ത് വെക്കുകയും ചെയ്ത വ്യക്തികളെയും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തുകയും യുഎപിഎ പ്രകാരം ജയിലിലടക്കകയും ചെയ്ത നടപടി അത്യധികം പ്രിതിഷേധാര്‍ഹമാണെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.
നിരപരാധികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജയിലില്‍ കിടക്കുകയാണ്. നിരവധി സാമൂഹ്യ പ്രവര്‍ത്തകന്‍മാരും പത്ര പ്രവര്‍ത്തകരും ഇതുപോലെ തുറങ്കിലടക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഡല്‍ഹി കലാപത്തിനിരയായ പാവങ്ങള്‍ക്ക് സഹായം ചെയ്തവരെയും കുറ്റവാളികളായി മുദ്രകുത്തിയിരിക്കുകയാണ്. മറ്റു യാതൊരു തെറ്റും ഇവരാരും ചെയ്തിട്ടില്ല, ഇടി വ്യക്തമാക്കി.
നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച നടപടിയില്‍ സുപ്രീം കോടതി തന്നെ അസംതൃപ്തി രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായ കാര്യമാണെന്നും പറഞ്ഞു. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നയം ഉടന്‍ തിരുത്തുകയും നിരപരാധികളായ വ്യക്തികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.