X

ഗോവയില്‍ കോവിഡ് വ്യാപനത്തെതുടര്‍ന്ന്  വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ജനുവരി 26 വരെ തുറക്കില്ലെന്ന് ഗോവന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രി കാല കര്‍ഫ്യു 11 മണി മുതല്‍ രാവിലെ 6 മണി വരെയുമുണ്ടാകും. കോവിഡ് കര്‍മ്മസമിതിയുടെ യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് തീരുമാനം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായതിന് പിന്നാലെയാണ് പുതിയ തീരുമാനം. എട്ട്, ഒമ്പത് ക്ലാസുകളുടെ നേരിട്ടുള്ള ക്ലാസുകള്‍ നാളെ മുതല്‍ ജനുവരി 26 വരെ ഉണ്ടാകില്ലെന്ന് തീരുമാനമെടുത്തതായി കോവിഡ് കര്‍മസമിതി അംഗം വ്യക്തമാക്കി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസില്‍ പഠിക്കുന്നവര്‍ വാക്‌സിനെടുക്കാനായി സ്‌കൂളുകളില്‍ എത്തണമെന്നും അറിയിച്ചു.

Test User: