കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു യുവതി ഉള്‍പ്പെടെ ആറ് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ടര കോടി യുടെ സ്വര്‍ണം പിടികൂടി. എയര്‍ അറേബ്യയില്‍ അബൂ ദബിയില്‍ നിന്നും വന്ന കോഴിക്കോട് കൊമ്മേരി ആനന്ദന്‍ ബസാര്‍ റംഷാദ് വലിയാട്ടില്‍ (22) നിന്നും 50 ലക്ഷത്തിന്റെ 961 ഗ്രാം, കോഴിക്കോട് താമരശ്ശേരി ചെമല്‍ ചെറുപറമ്പില്‍ നിസാര്‍ ചുങ്കംപൊയിലില്‍ നിന്നും 50 ലക്ഷത്തിന്റെ 964 ഗ്രാമും ജിദ്ദയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ് പ്രസിലെത്തിയ മലപ്പുറം സുല്‍ത്താന്‍പടി ഷൈറയില്‍ (44) നിന്നും 999 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കണ്ടെത്തിയത്. ദോഹയില്‍ നിന്നുളള ഖത്തര്‍ എയര്‍വേസിലെത്തിയ കോഴിക്കോട് നെല്ലിക്കാപറമ്പ അബൂബക്കര്‍ സിദ്ദീഖില്‍ (35) നിന്നും 990 ഗ്രാമും,മസ്‌കത്തില്‍ നിന്നുളള ഒമാന്‍ എയറിലെത്തിയ കാസര്‍കോട് മുഹമ്മദ് നിഷാദില്‍ (24)നിന്ന് 234 ഗ്രാം മിശ്രിതവുമാണ് പിടികൂടിയത്. കാസര്‍കോട് ചെങ്ങള കുണ്ടംകുഴി വീട്ടില്‍ മുഹമ്മദ് അജ്മല്‍ റിയാസില്‍ (25)നിന്നും 1050 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.